സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടയില്‍ അമിത് ഷാ ഉന്നയിച്ച സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതെന്ന് വെളിപ്പെടുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതേകുറിച്ച് മുഖ്യമന്ത്രിയും മൗനം പാലിക്കുന്നു. കേരള സന്ദര്‍ശം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്ബ് അമിത് ഷാ ഇക്കാര്യം വെളിപ്പെടുത്തണമെന്നും കേരളം അതിനായി കാത്തിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
സോളാര്‍ കേസിലെ സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളത്. സിപിഎം-ബിജെപി രഹസ്യ ധാരണയും അന്തര്‍ധാരയും ഇതിന് പിന്നിലുണ്ട്. നാല് ലക്ഷം കള്ളവോട് സിപിഎം ചേര്‍ത്തെന്ന് ആരോപിച്ച മുല്ലപ്പള്ളി, ഇരട്ട വോട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സിപിഎം അനുകൂല ഉദ്യോഗസ്ഥരാണ് കള്ളവോടിന് കൂട്ട് നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ബഡായി ബംഗ്ലാവ് എല്ലാ ദിവസവും തുടരുകയാണ്. 800 കോടിയുടെ നികുതിപ്പണമാണ് പരസ്യത്തിന് സർക്കാർ ചെലവഴിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.