വിനോദിനി ബാലകൃഷ്ണന് മൂന്നാം തവണയും കസ്റ്റംസിന്റെ നോട്ടീസ്
ചോദ്യം ചെയ്യലിന് മാര്‍ച്ച് 30ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് മൂന്നാം തവണയും കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് മാര്‍ച്ച് 30ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. മുന്‍പ് രണ്ടു തവണയും നോട്ടീസ് നല്‍കിയെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.
ലൈഫ് മിഷന് പദ്ധതിയുടെ കരാറുകാരനായിരുന്ന യുണിടാക് എം.ഡി സന്തോഷ് ഈപ്പന് കൈമാറിയ ഐ ഫോണുകളിലൊന്ന് വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നു. യു.എ.ഇ ദിനാഘോഷത്തില്‍ സമ്മാനിക്കാന്‍ വാങ്ങിയ ഐ ഫോണികളില്‍ ഏറ്റവും വില കൂടിയതാണ് വിനോദിനിയുടെ കൈവശമെത്തിയത്. എന്നാല്‍ ആരോപണം വിനോദിനി നിഷേധിച്ചിരുന്നു.