ഡെല്‍ഹിയില്‍ കേന്ദ്രസർക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിന് ലോക്സഭയുടെ അംഗീകാരം; പ്രതിഷേധവുമായി കെജ്രിവാള്
ന്യുഡൽഹി : ഡെല്‍ഹിയില്‍ കേന്ദ്രസർക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിന് ലോക്സഭയുടെ അംഗീകാരം. ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശം (ഭേദഗതി) ബില്‍ 2021 ആണ് ലോക്സഭ ബുധനാഴ്ച പാസാക്കിയത്. ഡെല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലെഫ്റ്റനന്റ് ഗവര്‍ണറുടെയും അധികാരങ്ങള്‍ വ്യക്തമാക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം.
ദേശീയ തലസ്ഥാനത്തെ ഔദ്യോഗിക കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ട അവ്യക്തത അവസാനിപ്പിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നതെന്ന് കേന്ദ്രം പറയുന്നു. നഗരത്തിലെ ജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകുമെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.
അതേസമയം ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമം നടപ്പാക്കിയതെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടു.