എന്‍എസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി
പത്തനംതിട്ട : തുടര്‍ച്ചയായി എന്‍എസ്എസ് വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടില്‍ അത്തരം പ്രതികരണമുണ്ടെന്ന് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. എന്‍എസ്എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ അങ്ങനെ ഒരു പ്രേത്യേക പ്രതികരണം ഉണ്ടെന്നത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രികെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു. നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ട് ഇടതുപക്ഷത്തെ കുറ്റംപറയുന്നത് ശരിയല്ല. ഇടതുപക്ഷത്തെ ഇകഴ്ത്തുന്നത് എന്‍എസ്എസ് ചെയ്യാന്‍ പാടില്ലാത്തതാണെന്നുംകെ കെ ശൈലജ പറഞ്ഞു.