പോളിഗ് ഏപ്രിൽ അവസാന വാരത്തിലാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ്
കോട്ടയം: സംസ്ഥാനത്തെ 65 മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 2.17 ലക്ഷം വ്യാജ വോട്ടറന്മാരെ കണ്ടെത്തിയ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കിയതിന് ശേഷം മാത്രമേ പോളിഗ് നടത്താവൂ എന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്, മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേരിയതാണ് ഒരോ വോട്ടും വളരെ നിർണ്ണായകമാണ് പട്ടികയിലെ ക്രമക്കേട് പരിഹരിച്ചില്ലെങ്കിൽ തോറ്റ സ്ഥാനാർത്ഥികൾ എല്ലാം തന്നെ നിയമ പോരാട്ടത്തിന് കോടതിയെ സമീപിക്കും അത് സംസ്ഥാനത്ത് ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കും കുരുവിള മാത്യൂസ് തുടർന്ന് ചൂണ്ടിക്കാട്ടി
വ്യാജ വോട്ടറന്മാരെ പൂർണ്ണമായും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണം ബയോമെട്രിക്ക് സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യുന്നതിന് അനുവദിക്കാവൂ. ആധാർ നമ്പർ വോട്ടർ പട്ടികയിൽ ചേർക്കണം ഇതിന് മൂന്ന് ആഴ്ച എങ്കിലും സമയം അനുവദിക്കണം, പോളിഗ് തീയതി ഏപ്രിൽ ആറ് എന്നത് ഏപ്രിൽ അവസാന വാരത്തിലേക്ക് മാറ്റിവയ്ക്കണം, വോട്ടെണ്ണൽ തീയതി മുൻ നിശ്ചയപ്രകാരം മെയ് 2ന് തന്നെ നടത്തുകയും ചെയ്യാം നാഷണലിസ്റ്റ് കേരള കോൺഗ്രസ് നിർദ്ദേശിച്ചു.
അനുകൂലമായ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തില്ലെങ്കിൽ തങ്ങൾ കോടതിയെ സമീപിക്കുമെന്നും കുരുവിള മാത്യൂസ് തുടർന്ന് അറിയിച്ചു.