വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു.
കാഞ്ഞങ്ങാട് :അലാമിപള്ളിയിൽ ഇരുചക്ര വാഹനത്തിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ജില്ലാശുപത്രിയിൽ വെച്ച് മരിച്ചു. കണിച്ചിറ കൊടുങ്ങല്ലൂർ അമ്പലത്തിനു സമീപത്തെ കൃഷ്ണൻ പ്രീതി ദമ്പതികളുടെ മകൻ ജിഷ്ണു (24)വാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണപകടം ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണുപരിക്കേറ്റ ജിഷ്ണുവും കബഡി സുഹൃത്ത് താരം രജ്ഞിത്തിനെയും ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജീഷ്ണു മരണപ്പെടുകയായിരുന്നു രജ്ഞിത്തിനു നിസാര പരിക്കേറ്റു ഇടിച്ച കാർ നിറുത്താതെ പോയി.