വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പി ശ്രീരാമകൃഷ്ണൻ പദ്ധതിയിട്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെമൊഴി പുറത്ത്
തിരുവനന്തപുരം: വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പദ്ധതിയിട്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. മിഡിൽ ഈസ്റ്റ് കോളേജിൻ്റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങാനായിരുന്നു നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കേരള ഹൈക്കോടതിയിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.