വാട്സ്ആപ്പ് ചാറ്റിനിടെ സ്ത്രീയോട് അശ്ലീലം പറഞ്ഞതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
ഡെറാഡൂണ്‍: വാട്സ്ആപ്പ് ചാറ്റിനിടെ സ്ത്രീയോട് അശ്ലീലം പറഞ്ഞതിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നേതാവ് ആസാദ് അലിയെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിജയ് സാരസ്വത് പറഞ്ഞു.
ബാങ്ക് മനേജറായ വനിത നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനാണ് ബാങ്ക് മാനേജര്‍ അലിയെ വാട്സ്ആപ്പില്‍ ബന്ധപ്പെട്ടത്. ചാറ്റിനിടെ മാനേജറോട് അലി മോശമായി സംസാരിക്കുകയായിരുന്നു.