കേന്ദ്ര ഏജൻസികൾ കേരളത്തെ വേട്ടയാടുന്നു, തുടർ ഭരണം ഉറപ്പ്: സീതാറാം യെച്ചൂരി
നീലേശ്വരം: കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജൻസികൾ ഭരണഘടനാവിരുദ്ധമായി സർക്കാരിനെ ആക്രമിക്കുന്നു എന്ന് യെച്ചൂരി ആരോപിച്ചു. ഭരണത്തുടർച്ച ഉണ്ടാകുമെന്നും തുടർ ഭരണത്തിലൂടെ എൽഡിഎഫ് ചരിത്രം തിരുത്തുമെന്ന് യെച്ചൂരി പറഞ്ഞു. തൃക്കരിപ്പൂർ സ്ഥാനാർത്ഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയിൽ നീലേശ്വരം രാജാസ് ഗ്രൗണ്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021 ൽ തുടർ ഭരണത്തിലൂടെ എൽഡിഎഫ് ചരിത്രം തിരുത്തി കുറിക്കും. രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. മോദി ഇന്ത്യയെ വിൽക്കുകയാണ്. അത് അനുവദിക്കാനാവില്ല. ആര് ജയിച്ചാലും ഞങ്ങൾ സർക്കാരുണ്ടാക്കും എന്നാണ് ബിജെപി നിലപാട്. സംസ്കാരത്തെ നശിപ്പിക്കുകയും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കുകയുമാണ് ബിജെപി ചെയ്യുന്നത്
എന്ന് യെച്ചൂരി പറഞ്ഞു.