ബിരുദ പരീക്ഷ ജയിച്ചില്ല; കെ സുരേന്ദ്രൻ നൽകിയത് വ്യാജവിദ്യാഭ്യാസ യോഗ്യത
വാർത്ത പുറത്തുവിട്ട്
കൈരളി ന്യൂസ്.
കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സത്യവാങ്മൂലത്തില്‍ നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് വിവരാവകാശ രേഖകള്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ടാണ് കെ സുരേന്ദ്രന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയത്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെ സ്ഥാനത്ത് കെ സുരേന്ദ്രന് കാണിച്ചത് വ്യാജ വിദ്യാഭ്യാസ യോഗ്യത. 1987- -90 ബാച്ചില്‍ ഗുരുവായൂരപ്പന് കോളേജില്‍ നിന്നും സയന്‍സ് ബിരുദം നേടിയെന്നാണ് കെ സുരേന്ദ്രന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈരളി ന്യൂസാണ് ഈ വാർത്ത പുറത്ത്വിട്ടത്.
എന്നാല്‍ 1987 -90 ബാച്ചില്‍ കെ സുരേന്ദ്രന് പരീക്ഷ പാസായിട്ടില്ലെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാ ഭവന് രേഖകള്‍ കൈരളി ന്യൂസ് പുറത്തുവിടുന്നു. 94212 രജിസ്റ്റര്‍ നമ്പറില്‍ ഈ ബാച്ചില്‍ പരീക്ഷയെഴുതിയ കെ സുരേന്ദ്രന് തോറ്റവരുടെ ലിസ്റ്റിലാണ് ഉള്ളത്. നേമത്തും മഞ്ചേശ്വരത്തും ഇതേ സത്യവാങ്മൂലമാണ് കെ സുരേന്ദ്രന് സമര്‍പ്പിച്ചിരിക്കുന്നത്.