പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ ചെന്നിത്തലയെയും യു ഡി എഫിനേയും ചൊടിപ്പിക്കുന്നത് എന്തുകൊണ്ട്?കാരണം നിരത്തി കേരള കൗമുദി.
തിരുവനന്തപുരം: ഇതുവരെ വന്ന എല്ലാ ചാനല്‍ സര്‍വേഫലങ്ങളിലും എല്‍.ഡി.എഫിനാണ് മുന്‍ തൂക്കം പ്രവചിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് ശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കി. എന്നാല്‍ എക്സിറ്റ് പോള്‍ അല്ലാത്ത സര്‍വേ ഫലങ്ങള്‍ നിരോധിക്കാനാകില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളത്. ഇത് യു.ഡി.എഫിന് തിരിച്ചടിയായിരിക്കുകയാണ്.സര്‍വേ ഫലങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ടറുടെ മനസിനെ സ്വാധീനിക്കുമെന്നാണ് പ്രധാന ആരോപണം. വിജയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് അനുകൂലമായി വോട്ടറുടെ വിധിയെഴുത്തുണ്ടാകുമെന്നതാണ് ഇതിന് പിന്നിലെ മനശാസ്ത്രം. ഇതാണ് പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നമെങ്കിലും വേറെയും ചില കാര്യങ്ങള്‍ ഇതിനുണ്ട്. അതില്‍ പ്രധാനമാണ് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണവും പാര്‍ട്ടിക്ക് വേണ്ട പ്രവര്‍ത്തന ഫണ്ട് കണ്ടെത്തലും. പരാജയപ്പെടുമെന്ന് ഉറപ്പുള്ള പാര്‍ട്ടിക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ നല്കുന്ന സംഭാവന കുറയും. ചിലപ്പോള്‍ നല്‍കിയില്ലെന്നു തന്നെ വരും. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും. ഇതു യു.ഡി.എഫില്‍ സംഭവിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.എല്‍.ഡി.എഫ് അവരുടെ പരസ്യങ്ങള്‍ അന്യഭാഷ മാദ്ധ്യമങ്ങളില്‍ വരെ നല്കുമ്പോള് മലയാള മാദ്ധ്യമങ്ങളില്‍ പോലും കൃത്യമായി പരസ്യം നല്കാന് യു.ഡി.എഫിന് സാധിക്കുന്നില്ല. ഇതിന് പുറമേ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യ പ്രചാരണത്തില്‍ യു.ഡി.എഫ് പിന്നിലുമാണ്. ഇതെല്ലാം ഫണ്ടിലുണ്ടായ കുറവാണെന്ന് യു.ഡി.എഫ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ചാനലുകളുടെ തിരഞ്ഞെടുപ്പ് സര്‍വേകള്‍ക്കെതിരെ യു.ഡി.എഫ് രംഗത്ത് വന്നത്.സര്‍വേകള്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന ഒരു കിഫ്ബി സര്വേയാകാമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. 200 കോടിയുടെ രൂപയുടെ പരസ്യമാണ് സര്‍ക്കാരിന്റെ അവസാനകാലത്ത് നല്‍കിയത്. അതിന്റെ പേരിലാണ് മാദ്ധ്യമങ്ങള്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോര്‍പ്പറേറ്റ് ഫണ്ട് ഏറ്റവും അധികം ലഭിക്കുന്ന ദേശീയ പാര്‍ട്ടി ബി.ജെ.പിയാണ്. തൊട്ടു പിന്നാലെ കോണ്‍ഗ്രസുണ്ടെങ്കിലും ബി.ജെ.പിയുടെ അടുത്തു പോലും എത്തില്ല. സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെടുന്നതിന് അനുസൃതമായി കോണ്‍ഗ്രസിന് ഈ ഫണ്ടില്‍ കാര്യമായി കുറവ് വന്ന് ഇപ്പോള്‍ ബാധ്യതയില്‍ എത്തിയിരക്കുകയാണെന്നാണ് അടുത്തിടെ പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ഏറ്റവും അധികം ഫണ്ട് ലഭിക്കുന്നത് സി.പി.എമ്മിന് തന്നെയാണ്. തുടര്‍ഭരണം പ്രവചിക്കുന്ന സാഹചര്യത്തില്‍ ഇതു വര്‍ദ്ധിക്കുകയാണെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കരുതുന്നത്.