കൈകളും കാലുകളും വായും ഉപയോഗിച്ച് ഒരേസമയം വരച്ചത് പത്ത് രാഷ്ട്രപതിമാരുടെ ചിത്രം; ‘വര’പ്രസാദമായി ജ്യോതിഷ്
പയ്യന്നൂര്‍: ജ്യോതിഷിെന്റ വായില്‍ തിരുകിയ ബ്രഷില്‍ പിറന്നത് ഡോ. രാജേന്ദ്രപ്രസാദും ഫക്രുദ്ദീന്‍ അലി അഹമ്മദും. ഡോ.എ.പി.ജെ അബ്ദുല്‍ കലാമും നീലം സഞ്ജീവറെഡ്ഡിയുമാണ് വലതു കൈക്ക് പഥ്യം. ഇടതുെകെയിലാണ് കെ.ആര്. നാരായണനും പ്രതിഭാ പട്ടീലും പിറന്നത്.
കൈകാലുകള്‍ കൊണ്ടും, വായകൊണ്ടും ഒരേസമയം പത്ത് ഇന്ത്യന്‍ പ്രസിഡന്റുമാരുടെ ചിത്രം വരച്ച കടന്നപ്പള്ളി കണ്ടോന്താറിലെ യുവ കലാകാരന് ജ്യോതിഷ് അഭിമാനമാവുകയാണ്. ഇന്ത്യ ബുക്സ് ഓഫ് റെേക്കാഡ്സില് പ്രകടനം ഇടംനേടുകയും ചെയ്തു.
ചിത്രകലയില്‍ അത്രയൊന്നും പ്രാവീണ്യമില്ലാത്ത ജ്യോതിഷില്‍ നിന്നാണ് വരയുടെ വിസ്മയം വിരിയുന്നത് എന്നോര്‍ക്കുക. നെരുവമ്ബ്രം അപ്ലൈഡ് കോളജില്‍ നിന്ന് ഇലക്ട്രോണിക്സില് ഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്ബോഴാണ് വരയുടെ വ്യതിരിക്ത വഴികളെക്കുറിച്ച് ആലോചിച്ചതെന്ന് കെ.പി. ജ്യോതിഷ് ‘മാധ്യമ’ത്തോടു പറഞ്ഞു.
സര്‍ഗാത്മകത നിറഞ്ഞൊഴുകാന്‍ തുടങ്ങിയത് കോവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ കാലത്താണെന്നും ചിത്രകലയില്‍ വിസ്മയം തീര്‍ക്കുന്ന ജ്യോതിഷ് പറഞ്ഞു. ആദ്യം വലതുകൈ കൊണ്ടും പിന്നെ ഇടതുകൈകൊണ്ടും തുടര്‍ന്ന് കാലുകളും വായകൊണ്ടും ചിത്രം വരച്ചു തുടങ്ങിയ ജ്യോതിഷ് ഇപ്പോള്‍ ഇരുകൈകളും ഇരുകാലുകളും വായും കൊണ്ട് പത്ത് ചിത്രങ്ങളാണ് ഒരേസമയം വരച്ചത്.
ഇരു കൈകള്‍ കൊണ്ട് നാലും ഇരു കാലുകള്‍ കൊണ്ട് നാലും വായകൊണ്ട് രണ്ടും വരച്ചു. ഏഷ്യന്‍ ബുക്സ് ഓഫ് റെക്കോഡ്സിനും അപേക്ഷിച്ചിട്ടുണ്ട്. പിതാവ് ബാലകൃഷ്ണനില്‍നിന്ന് ചിത്രകലയില്‍ കിട്ടിയ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചിത്രംവര തുടങ്ങിയത്. പുരസ്കാരം കിട്ടിയ ജ്യോതിഷിനെ ടി.വി. രാജേഷ് എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു.