നോമിനേഷന് തള്ളിയതോടെ തലശ്ശേരിയില്‍ വെട്ടിലായി ബി.ജെ.പി.
തലശ്ശേരി: നോമിനേഷന് തള്ളിയതോടെ തലശ്ശേരിയില്‍ വെട്ടിലായി ബി.ജെ.പി.പിന്തുണക്കാന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത അവസ്ഥയാണ് ബി.ജെ.പിക്ക് ഇവിടെ. എല്‍.ഡി.എഫ്, യു.ഡി.എഫിനു പുറമേ വെല്‍ഫെയര്‍പാര്‍ട്ടിയും അപരന്മാരുമാണ് ഇവിടെ മത്സരിക്കുന്നത്.
അതിനിടെ അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കിയിട്ടുണ്ട്.
തലശ്ശേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബി ജെ പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത് ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണ്. സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല.
ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ ഈ മണ്ഡലത്തിന്റെ പ്രചരണത്തിന് വരാനിരിക്കെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിപ്പോയത് സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയും നാണക്കേടുമായിരിക്കുകയാണ്.
അതേസമയം, പത്രിക തളളിപ്പോയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സി പി എമ്മിനെ സഹായിക്കാനായി ബി ജെ പി സ്വന്തം സ്ഥാനാര്‍ഥിയുടെ പട്ടിക തള്ളാന്‍ സഹായം ചെയ്തുവെന്നാണ് ആരോപണം. മറിച്ച് യു ഡി എഫ് ബി ജെ പി ബന്ധത്തിന്റെ തെളിവായി എല്‍ ഡി എഫും ഇത് ചൂണ്ടിക്കാട്ടുന്നു.