ക്ഷേത്ര പൂജാരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
വിഴിഞ്ഞം: ( 22.03.2021) മുല്ലൂര്‍, തോട്ടം നാഗര്‍ ക്ഷേത്ര പൂജാരിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. തോട്ടം ബിനുഭവനില്‍ ബിനു(43)വിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. മുല്ലുര്‍ തോട്ടം നാഗര്‍ ക്ഷേത്രത്തിലെ തിടപ്പള്ളി ഭാഗത്ത് പ്രതി അതിക്രമിച്ച് കയറുകയും പൂജാരിയായ ആദര്‍ശിനെ കത്തികൊണ്ട് തലയിലും കഴുത്തിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് അലങ്കാരമായി കെട്ടിയിരുന്ന കരിക്ക് ഇലക്ട്രിക് പണിക്കാര്‍ക്ക് കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.