ശബരിമല വിഷയത്തിലെ എന്‍എസ്എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് കാനം രാജേന്ദ്രന്
ആലപ്പുഴ: ( 22.03.2021) ശബരിമല വിഷയത്തിലെ എന്‍എസ്എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്. താനും എന്‍എസ്എസും തമ്മിലുള്ള സൗഹൃദത്തിന് കുറവില്ല. താന്‍ സത്യം പറയുന്നത് കൊണ്ടാകും എന്‍എസ്എസ് ചിലപ്പോള്‍ എതിര്‍ക്കുന്നതെന്ന് കാനം പറഞ്ഞു. ശബരിമലയെക്കുറിച്ചുള്ള എന്‍എസ്എസ് പ്രസ്താവനയില്‍ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരും. എന്‍എസ്എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് നിങ്ങള്‍ വിലയിരുത്തൂ.
സംസ്ഥാന സർക്കാരിന് ശബരിമല വിഷയത്തില്‍ നിലപാടുണ്ട്, അത് എല്ലാ ദിവസവും പറയേണ്ടതില്ല. എന്നു മുതലാണ് സര്‍വേകളെ എതിര്‍ത്തു തുടങ്ങിയതെന്ന് പ്രതിപക്ഷത്തോട് അദ്ദേഹം ചോദിച്ചു, സര്‍വേ ഫലം അനുകൂലമാകുമ്ബോള്‍ കൊള്ളാമെന്നും എതിരാകുമ്ബോള് മോശമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്നും പറഞ്ഞു.