പത്രിക പിൻവലിക്കും, തിരിച്ചടിക്ക് ഉത്തരവാദി നേതൃത്വം: തുറന്നടിച്ച് ദിനേശ് മണി
എലത്തൂർ: എലത്തൂരില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി കോൺഗ്രസ് പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യു.വി.ദിനേശ്മണി പത്രിക പിന്‍വലിക്കും. തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദിത്തം നേതൃത്വത്തിനാകും. പ്രവര്‍ത്തകര്‍ എതിര്‍പ്പിലാണ്. എലത്തൂരില്‍ പ്രചാരണത്തിനുണ്ടാകില്ലെന്ന് ദിനേശ് മണി മനോരമ ന്യൂസിനോട് വ്യക്തമാക്കി.
എന്‍.സി.കെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരി തന്നെ എലത്തൂരില്‍ മല്‍സരിക്കും. ഭാരതീയ നാഷനല്‍ ജനതാദള്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കണമെന്ന് എം.എം.ഹസന് ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന് ഹസന് പറഞ്ഞു