കോണ്‍ഗ്രസ് വിട്ട റോസക്കുട്ടി സി.പി.എമ്മില്‍ ചേര്‍ന്നു സ്വീകരിച്ച് മുൻ മന്ത്രി പി. കെ ശ്രീമതി
കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയാണ് ഇക്കാര്യം അറിയിച്ചത്. റോസക്കുട്ടി ടീച്ചറുടെ ബത്തേരിയിലെ വീട്ടിലെത്തി മധുരം നല്‍കിയായിരുന്നു റോസക്കുട്ടിയെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
സഖാവ് റോസക്കുട്ടി ടീച്ചര്‍ ഇനി സി.പിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതു പ്രതീക്ഷിച്ചിരുന്നതാണ്. അത്രയധികം അവഗണന സഹിച്ചാണ് അവര്‍ ആ പാര്‍ട്ടിയില്‍ നിന്നത് പി.കെ. ശ്രീമതി പറഞ്ഞു.
കല്‍പ്പറ്റിയിലെ ഇടത് സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാറും റോസക്കുട്ടിയുടെ വീട്ടിലെത്തി. റോസക്കുട്ടി ഇടതുപക്ഷത്ത് ചേരുമെന്നും ഇവരുമായി നേരത്തെ ചര്‍ച്ച നടത്തിയതാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുന്നതെ റോസക്കുട്ടി ടീച്ചര്‍ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.