സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 33,640 രൂപ, ഗ്രാമിന് 4,205 രൂപ
കൊച്ചി: ( 22.03.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോളവിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.
യുഎസിലെ ബോണ്ട് ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതിനാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം മാറ്റിയതാണ് സ്വര്‍ണത്തെ ബാധിച്ചത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 44,981 നിലവാരത്തിലാണ്.