ബെംഗളൂരു: 20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹനന് കോടതി വധശിക്ഷ വിധിച്ചു. 20 കൊലക്കേസുകളുള്ളതില് 17-ാമത്തെ കൊലയിലാണ് ഇയാള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സയ്യിദുന്നിസ വധശിക്ഷ വിധിച്ചത്.ജൂഡിത്ത് ഓൾഗ മാർഗരറ്റ് ക്രാസ്റ്റയായിരുന്നു പ്രോസിക്യൂട്ടർ.
പല കേസുകളിലായി ജീവപര്യന്തം ശിക്ഷകളാണ് മോഹന്‍ അനുവിക്കേണ്ടത്. ബണ്ട്വാൾ കന്യാനയില്‍ പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന മോഹന്‍ 2005ലാണ് കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ടത്.
പ്രണയം നടിച്ച് ലൈംഗികമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു മോഹനന്റെ രീതി.. 2005ല്‍ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചുകൊണ്ട് പോയി പീഡിപ്പിച്ച കേസിലാണ് വധശിക്ഷ. കൊലപ്പെടുത്തിയ 20 മൃതദേങ്ങളും മൈസൂര്‍ ബസ് സ്റ്റാന്റിലും സമീപത്തെ പൊതു ടോയ്ലറ്റുകളിലുമായാണ് കണ്ടെത്തിയത്.