ബിജെപിയ്ക്ക് തിരിച്ചടി; നാമനിര്‍ദേശ പത്രിക തള്ളിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയ കേസില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടി. ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെയും ദേവികുളത്ത് ആര് എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും അത് തിരുത്താന്‍ അവസരം തന്നില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചത്.
സൂക്ഷ്മപരിശോധന സമയത്ത് റിട്ടേണിങ് ഓഫിസര്‍ക്ക് ഇക്കാര്യം അറിയിക്കാമായിരുന്നു. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഇത്തരം അവസരം സ്ഥാനാര്‍ഥികള്‍ക്ക് നല്കി. സംസ്ഥാനത്ത് ഇരട്ട നീതിയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇടപെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.