പാലക്കുന്നിൽ പൂരോത്സവം
ആരംഭിച്ചു; 27ന് പൂരംകുളി
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ മകീര്യം നാളായ ഞായറാഴ്ച്ച പുരോൽസവത്തിനു തുടക്കമായി. രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ശുദ്ധീകരണവും കലശാട്ടും കഴിഞ്ഞ് ‘ഏഴാംപൂരം’ പൂവിടൽ ചടങ്ങ് നടന്നു. തുടർന്ന് പൂരക്കളിയുമുണ്ടായിരുന്നു. ആദ്യ നാല് ദിവസം പകൽ കളിയും മൂന്നാം പൂരം നാളിൽ രാത്രി പൂരക്കളിയും നടക്കും. ഏഴ് നാളുകൾ താഴോട്ട് എണ്ണിയാൽ കിട്ടുന്ന ഒന്നാം പൂരനാളായ 27 ന് രാത്രിയാണ് പൂരംകുളി ഉത്സവം. 28 ന് ഉത്ര വിളക്കും രാത്രി ഭണ്ഡാര വീട്ടിൽ തെയ്യംകൂടലും. 29 ന് തെയ്യാക്കോലങ്ങൾ കെട്ടിയാടും.
ക്ഷേത്രത്തിൽ കുലകൊത്തി നടക്കുന്ന ഉത്സവങ്ങളിൽ കോവിഡ് മഹാമാരിയെ തുടർന്ന് പോയ വർഷം നടക്കാതെ പോയ പുരോൽസവം
ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുക എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.