ഡീൽ ഉറപ്പിച്ചു, മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദര ബിജെപിയില്‍ ചേര്‍ന്നു,സുരേന്ദ്രന് ആശ്വാസം.
കാസർകോട് : മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ.സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് അറിയിച്ചു. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടതനുസരിച്ചാണ് പത്രിക പിന്‍വലിക്കുന്നതെന്ന് കെ.സുന്ദര പറഞ്ഞു. തുടര്‍ന്ന് കെ.സുന്ദര ബിഎസ്പി അംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്കാണ് കെ.സുരേന്ദ്രന് മണ്ഡലത്തില്‍ തോറ്റത്. 467 വോട്ടുകളാണ് കെ.സുന്ദര നേടിയത്. ഈ സാഹചര്യം വീണ്ടുമുണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെ.സുന്ദര പ്രതികരിച്ചത്.
സുന്ദരയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ഥി കെ.സുന്ദരയെ ഫോണില്‍ പോലും ലഭികുന്നില്ലെന്നു ബിഎസ്പി ജില്ലാ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് ബിജെപി പ്രവര്‍ത്തകരുടെ സമ്മര്‍ദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതല്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി. ഇതിന് പിന്നാലെയാണ് സുന്ദരയുടെ പത്രിക പിന്‍വലിക്കല്‍ നടപടി.