തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് തെളിയും ; പത്രിക പിൻവലിക്കാൻ ഇന്ന് കൂടി അവസരം
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം ഇന്ന് തെളിയും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അന്തിമ ദിവസമായ ഇന്ന് ഡമ്മി സ്ഥാനാർത്ഥികൾ പിന്മാറും. വൈകിട്ട് മൂന്നു മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.140 മണ്ഡലങ്ങളിലേക്ക് ആയിരത്തി അറുപത്തൊന്ന് സാധുവായ പത്രികകളാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആയിരത്തി ഇരുന്നൂറ്റി മൂന്നു സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇത്തവണ എണ്ണം കുറയും. എല്ലാ മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർത്ഥികളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ചിഹ്നം അനുവദിക്കാനുള്ള നടപടി ക്രമങ്ങൾ നാളെ മുതൽ തുടങ്ങും .