കാസർകോട് ജില്ലാ ഇരുപത്തിരണ്ടാമത് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്:ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെയും കാഞ്ഞങ്ങാട് ലയൺസ് ജിമ്മിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് ജില്ലാ പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു.
മത്സരത്തിൽ ജൂനിയർ, സീനിയർ തലങ്ങളിലായി ഒട്ടനവധി കായിക താരങ്ങൾ പങ്കെടുത്തു. കാഞ്ഞങ്ങാട് ലയൺസ് ബോക്സിംഗ് ഹാളിൽ നടന്ന മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.ലോക പഞ്ചഗുസ്തി ജേതാവ് എം.വി.പ്രദീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചഗുസ്തി സെക്രട്ടറി പള്ളം നാരായണൻ , മുരളി പള്ളം (ട്രഷറർ ജില്ലാ മൗണ്ടനീറിംങ് അസോസിയേഷൻ) .
ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർ വർ ടി വി കൃഷ്ണൻ, ജില്ലാ സൈക്ലിംങ് അസോസിയേഷൻ പ്രസിഡണ്ട് വിജയകുമാർ പാലക്കുന്ന്, വെയ്റ്റ് ലിഫ്റ്റിംങ് ചാമ്പ്യൻ എ രൂപേഷ്, പഞ്ചഗുസ്തി ദേശീയ താരം ഫൈസൽ കണ്ണൂർ, പഞ്ചഗുസ്തി സംസ്ഥാന താരം ഫെന എന്നിവർ പ്രസംഗിച്ചു