പള്ളിക്കരയിൽ
യുവാവ് ട്രെയിൻ തട്ടി മരിച്ചു
മഡിയനിലെ പെയിന്റിംഗ് തൊഴിലാളി വിനീതാണ് മരിച്ചത്.
കാഞ്ഞങ്ങാട് :പളളിക്കരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ.
മഡിയൻ കലോത്തും വളപ്പ് വലിയവീട്ടിൽ വേണുവിന്റെയും ടി വി തമ്പായിയുടെ മകൻ വിനീത് (32) മരിച്ചത്.
കല്ലിങ്കാൽ ഗവ.സ്കൂളിന് സമീപത്തെ റെയിൽ പാളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.
പെയിൻറിങ് തൊഴിലാളിയാണ്. ഭാര്യ സന്ധ്യ .
രണ്ടുവയസ്സുള്ള സാൻവിക് ഏക മകനാണ് .
സഹോദരങ്ങൾ: വിനീത ,വിജിഷ് .മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.