കുമ്പള ഷിറിയയിൽ മണലൂറ്റ് കേന്ദ്രം തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍
കുമ്പള : അനധികൃത മണലൂറ്റ് കേന്ദ്രം തകര്‍ത്ത് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. രണ്ട് ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഷിറിയയിലെ പ്രേംനാഥ് (35), ഗിരിഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഷിറിയ പുഴയോരത്ത് ഹേരൂര്‍ പയ്യാറില് പ്രവര്‍ത്തിച്ച മണലൂറ്റ് കേന്ദ്രമാണ് തകര്‍ത്തത്. പുഴയോരത്തേക്ക് താത്കാലികമായി റോഡ് നിര്‍മിച്ച് മണല്‍ തീരത്ത് കൂട്ടിയിടുകയുമായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്പെക്ടര്‍ എം. അനില്‍, എസ്.ഐ. കെ.പി.വി. രാജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.
അനധികൃതമായി കൂട്ടിയിട്ട മണല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് നീക്കം ചെയ്തു. പുഴക്കരയിലേക്ക് നിര്‍മിച്ച റോഡും പോലീസ് അടച്ചു. രണ്ട് ലോറികളും പോലീസ് കസ്റ്റഡിയിലെടുത്തു.