മഞ്ചേശ്വരത്ത് ബിജെപി ക്ക് ഭീഷണി ഉയർത്തിയ ബി.എസ്.പി. സ്ഥാനാര്ഥിപരിധിക്ക് പുറത്താണ്, ഫോണിൽ കിട്ടുന്നില്ല,പത്രിക പിൻവലിച്ചിട്ടില്ല.
കാസര്‍കോട്: മഞ്ചേശ്വരത്ത് ബി.എസ്.പി.യുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ. സുന്ദരയെ കാണാനില്ലെന്ന് ജില്ലാ കമ്മിറ്റി. ശനിയാഴ്ച വൈകീട്ട് നാലിനുശേഷം ഫോണില്‍ കിട്ടുന്നില്ല.
ബി.ജെ.പി. പ്രവര്‍ത്തകര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും ജനറല്‍ സെക്രട്ടറി ബി. വിജയകുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടി പരാതി നല്കി.
ബി.ജെ.പി. പ്രാദേശിക നേതാക്കളോടൊപ്പം നില്ക്കുന്ന സുന്ദരയുടെ ചിത്രങ്ങള്‍ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് 89 വോട്ടിനാണ് അന്നുതോറ്റത്. സുന്ദര നേടിയ വേട്ട് ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം കെ. സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.