കാഞ്ഞങ്ങാട്ട് യുഡിഎഫ് സ്ഥാനാർഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കാണാതായി
കാഞ്ഞങ്ങാട്: യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി വെള്ളിക്കോത്ത് സ്ഥാപിച്ച രണ്ട് കൂറ്റൻ ബാനറുകൾ കാണാതായതായി പരാതി.
മഹാകവി പി സ്മാരക ഗവ വൊകേഷണൽ ഹയർ സെകെൻഡറി സ്കൂളിന് വടക്കുഭാഗത്ത് സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച ബോർഡും വെള്ളിക്കോത്ത് അംഗൻവാടിക്ക് സമീപത്ത് സ്ഥാപിച്ച ബോർഡുമാണ് കാണാതായത്.