കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ. പിടികൂടി. കാസര്‍കോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ. മയക്കുമരുന്ന് പിടിച്ചത്. സംഭവത്തില്‍ പൊവ്വല്‍ സ്വദേശി നൗഷാദ് എന്ന ബില്‍ഡര്‍ നൗഷാദിനെ(40) അറസ്റ്റ് ചെയ്തു.
ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വില്‍പ്പനക്കെത്തിച്ചതാണ് മയക്കുമരുന്നെന്ന് വ്യക്തമായിട്ടുണ്ട്.
ക്രസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ. ഗ്രാമിന് 6000 മുതല്‍ 10,000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
2016-ല്‍ കുമ്പള മണ്ടേക്കാപ്പില്‍ വ്യാപാരിയെ കൊന്ന കേസിലെ പ്രതിയാണ് നൗഷാദെന്നും മുമ്പ് ബദിയഡുക്ക, ആദൂര്‍ എന്നിവിടങ്ങില്‍ പിടികൂടിയ എം.ഡി.എം.എ. നൗഷാദാണ് കൊടുത്തുവിട്ടതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഡാന്‍സാഫ് സ്പെഷല്‍ ഡിവൈഎസ്പി പ്രേമരാജന്‍, കാസര്‍കോട് എസ്ഐ കെ.ഷാജു, ഡാന്‍സാഫ് അംഗങ്ങളായ എസ്ഐ സി.കെ.ബാലകൃഷ്ണന്, എസ്ഐ നാരായണന് നായര്‍, ശിവകുമാര്‍ പള്ളിയത്ത്, ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ശ്രീജേഷ്, എസ്ഐ രജ്ഞിത്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.