മലയോര ജനതയുടെ മനം കവർന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി. വി സുരേഷ്.
കാഞ്ഞങ്ങാട്: യുഡിഎഫ് സ്ഥാനാർത്ഥി പി വി സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണം രാവിലെ കിനാനൂർ കരിന്തളം പഞ്ചായത്ത് നിന്ന് ആരംഭിച്ചു. വിവിധ പ്രദേശങ്ങളിലെ കല്യാണ വീടുകൾ, മരണ വീടുകൾ, എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. തുടർന്ന് ബളാൽ, ഇടത്തോട് ടൗണുകളിൽ കടകൾ കയറി പ്രചരണം നടത്തി.
നിങ്ങൾ ഭരണത്തിൽ വന്നാൽ രാഹുൽഗാന്ധിയുടെ ന്യായ് പദ്ധതി നടപ്പിലാക്കുമോ? എന്ന ചോദ്യവുമായി ബളാൽ സ്വദേശി ദാമോദരൻ എത്തി തിരക്ക് പിടിച്ച പ്രചാരണ പരിപാടി നിറുത്തി തൊട്ടടുത്ത കടത്തിണ്ണയിലേക്ക് ചാടി കയറി ഇരുന്ന് രാഹുൽഗാന്ധിയുടെ സ്വപ്നപദ്ധതിയായ ന്യായ് പദ്ധതിയെപ്പറ്റിയും ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ ഊന്നി പറഞ്ഞിരിക്കുന്ന വികസന, ക്ഷേമ വാഗ്ദാനങ്ങൾ വിവരിച്ചു. തുടർന്ന് ഓട്ടോ തൊഴിലാളികളോടും, വ്യാപാരികളോടും വോട്ടഭ്യർത്ഥിച്ചുകൊണ്ട് ബളാൽ സെന്റ്.ആന്റണീസ് പള്ളിയിലെത്തി വികാരി ജോർജ് ഇലവും കുന്നേൽ നോടും, വിശ്വാസികളോടും വോട്ട്
അഭ്യർത്ഥിച്ചു. തിരുഹൃദയം കോൺവെന്റിലെത്തി അനുഗ്രഹം തേടി. തുടർന്ന് കള്ളാർ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തു. കള്ളാർ ടൗണിലും പരിസര പ്രദേശങ്ങളിലും വ്യാപാരികളോടും, തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു. വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനങ്ങൾ നടത്തി വോട്ട് അഭ്യർത്ഥിച്ചു. യുഡിഎഫ് നേതാക്കളായ രാജു കട്ടക്കയം, ഹരീഷ് പി നായർ, കരുണാകരൻ നായർ, ജോമോൻ ജോസ്, നോയൽ ടോമിൻ ജോസഫ്,
ഉമേശൻവേളൂർ, എം ടി ജോസഫ്, ടി കെ നാരായണൻ, എച്ച് വിഘ്നേശ്വര ഭട്ട്, ഷാജി ചാരാത്ത്, ഇബ്രാഹിം, കൂക്കൾ ബാലകൃഷ്ണൻ, എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.