അമിത്ഷാ എത്താനിരിക്കെ തലശേരിയില്പാർട്ടിക്ക് സ്ഥാനാര്ത്ഥിയില്ലവെട്ടിലായി ബിജെപിറാലി റദ്ദാക്കിയേക്കും.
കണ്ണൂര്‍: തലശേരിയിലെ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിയതിനു പിന്നാലെ,നാണംകെട്ട് പ്രതിസന്ധിയിലായി ബിജെപി സംസ്ഥാന നേതൃത്വം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ മാസം 25ന് മണ്ഡലത്തില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് ബിജെപി ആശയക്കുഴപ്പത്തിലായിരിക്കുന്നത്.
തലശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത സാഹചര്യത്തില്‍ അമിത്ഷായുടെ പരിപാടി റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, പത്രിക തള്ളിയ നടപടിക്കെതിരേ ബിജെപി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയായ ഹരിദാസ് പറഞ്ഞു. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഫോം ‘എ’ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് ഹരിദാസിന്റെ പത്രിക തള്ളിയത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയും ഇല്ലായിരുന്നു. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശേരി.