വളപട്ടണത്ത് 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കണ്ണുർ: 16 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. അന്യ സംസ്ഥാനത്ത് നിന്നും വളപട്ടണം പ്ലൈവുഡ് കമ്പനിയിലേക്ക് അസംസ്കൃത സാധനമായ മൈക്ക കയറ്റി വന്ന ലോറിയില്‍ നിന്നും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നും പുകയില ഉല്‍പ്പന്നങ്ങള്‍. അസിസ്റ്റന്റ് സിറ്റി പോലിസ് കമ്മീഷണര്‍ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ലോറിയില്‍ നിന്നും പിടികൂടിയത്. ലോറി ഇന്ന് ഉച്ചയോടെ വളപട്ടണം ജമീല പ്ലൈവുഡ് കമ്പനിയില്‍ സാധനവുമായി എത്തിയതായിരുന്നു.