പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി പോലീസിൽ ഹാജരായി.
ഭോപ്പാല്‍: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമാരിഹ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സംഭവ സമയം യുവതിയും 13കാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു. പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ മോഷ്ടാവാണെന്ന് കരുതി മകന് വീട്ടില്‍ നിന്നും ഓടി രക്ഷപെട്ടു.
എന്നാല്‍ യുവതിയെ മര്‍ദിച്ച പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഏറെ സമയം ഉപദ്രവം ചെറുത്തു നിന്ന യുവതി സ്വയരക്ഷയ്ക്കായി കൈയില്‍ കിട്ടിയ കത്തി ഉപയോഗിച്ച് ഇയാളുടെ ജനന്ദേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിക്കെതിരെ യുവാവും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.