കേരളത്തിൽ പഴയ ഡീസൽ വാഹനങ്ങൾ നിരോധിക്കും, അധിക ഫിൽറ്ററിന് നിർദേശം
സംസ്ഥാനത്തെ ഡീസൽ വാഹനങ്ങളിൽ, ഫിൽറ്ററുകൾ അധികമായി ഘടിപ്പിക്കാനും പഴയ ഡീസൽ വാഹനങ്ങൾ പടിപടിയായി നിരോധിക്കാനും നിർദേശം. സംസ്ഥാനത്തെ വായു മലിനീകരണം സംബന്ധിച്ച പഠനത്തിന് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതിയാണു നിർദേശങ്ങൾ സമർപ്പിച്ചത്. സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ചു ട്രൈബ്യൂണലിനു റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പുകളോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും സംസ്ഥാന ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.