തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി
തലശ്ശേരി :തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി. ബിജെപി ജില്ലാ പ്രസിഡന്റു കൂടിയായ എൻ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തിൽ ബിജെതലശ്ശേരി പിക്ക് ഡമ്മി സ്ഥാനാർഥിയുമില്ല.