മെമു ട്രെയിൻ സർവീസുകൾ കാസറഗോഡ് വരെ നീട്ടണം; ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ
മെമു ട്രെയിൻ സർവീസുകൾ കാസറഗോഡ് വരെ നീട്ടണമെന്ന് ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ല കൺവെൻഷൻ .പ്രമയത്തിലൂടെ ആവശ്യപ്പെട്ടു. കേരള ജെം ആന്റ് ജ്വല്ലറി റോഡ് ഷോ കാഞ്ഞങ്ങാട് രാജ് റസിഡൻസി സംഘടിപ്പിച്ചു.
നഗരസഭ ചെയർ പെഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് പ്രസിഡണ്ട് കെ.എം. ബാബുരാജ് അധ്യക്ഷനായി, വർക്കിംഗ് ജന.സെക്രടറി സി.വി.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി . സ്വർണ്ണ വ്യപാര മേഖല അഭിമുഖീകരിക്കുന്ന നിയമങ്ങളിലുള്ള ചർച്ചയിൽ ബി.യതീഷ് പ്രഭു ക്ലാസ്സെടുത്തു. ജന.സെക്രട്ടറി എം.വിനീത് സ്വാഗതവും, കെ. അജിത്ത് നന്ദിയും പറഞ്ഞു.