പ്രളയവും മഹാമാരിയും – കേരളത്തിന് കെജിഒഎ യുടെ കൈത്താങ്ങ് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കെ ജി ഒ എ 55ാം സംസ്ഥാന സമ്മേളനത്തോടനുബന്ധമായി കെ ജി ഒ എ കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രളയവും മഹാമാരിയും – കേരളത്തിന് കെജിഒഎ യുടെ കൈത്താങ്ങ് എന്ന പേരിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു – പ്രളയ പുനർനിർമ്മിതിയുടെ ഭാഗമായി കെജിഒഎ സംസ്ഥാന തലത്തിൽ നിർമ്മിച്ചു കൊടുത്ത 33വീടുകൾ, കെജിഒഎ സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ ക്യാമ്പ് , ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കോ വിഡ് ബോധവൽക്കരണ പരിപാടികൾ എന്നിവ ഉൾക്കൊള്ളന്നതായിരുന്നു ചിത്ര പ്രദർശനം – കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുൻസിപ്പൽ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ പ്രദർശനം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.വി പ്രഭാകരൻ അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗം കെ.സതീശൻ പ്രസംഗിച്ചു . ജില്ലാ സെക്രട്ടരി വി.ചന്ദ്രൻ സ്വാഗതവും രമേശൻ കോളിക്കര നന്ദിയും രേഖപ്പെടുത്തി