പത്തനംതിട്ട: ശബരിമല വിഷയം മാത്രം പറഞ്ഞിരുന്നാല്‍ കേരള നിയമസഭയില്‍ ‘കാലുകുത്താന്‍’ കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാര്ക്ക് വേണമെന്ന് ബി.ജെ.പിയുടെ അണികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയസാധ്യത കണക്കാക്കിയിരുന്ന കോന്നിയില്‍ മൂന്നാമതെത്താനെ ബി.ജെ.പിക്കും സുരേന്ദ്രനും കഴിഞ്ഞുള്ളുവെന്നത് ഒരു പുനര്‍ചിന്തനത്തിന് പാര്‍ട്ടിയില്‍ വഴിയൊരുക്കി കഴിഞ്ഞു.
ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിട്ടും ശബരിമല കോന്നിയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറാണ് വിജയിച്ചത് . . എന്‍.എസ്.എസിന്റേയും ഓര്‍ത്തഡോക്സ് സഭയുടേയും ഉള്‍പ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രന് പിന്തള്ളപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. ഇഞ്ചോടിഞ്ച് മത്സരമാണ് കോന്നിയില്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആദ്യഘട്ടങ്ങളിലൊക്കെയുള്ള പ്രതികരണം.