കാല്‍വെട്ടുമെന്ന് പ്രകടനം; കെ.കുഞ്ഞിരാമന് എംഎല്‍എയുടെ വീടിന് സമീപം കൃത്രിമ കാല് കണ്ടെത്തി
കാസര്‍കോട്: ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്റെ വീടിന് സമീപത്ത് കൃത്രിമ കാല് കണ്ടെത്തി. നേരത്തെ എം.എല്‍.എയുടെ കാല് വെട്ടുമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃത്രിമ കാല് കണ്ടെത്തിയത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിലേക്കുള്ള വഴിയിലാണ് കാല് കണ്ടെത്തിയത്. എം.എല്‍.എ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തുകയും കാല് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
പെരിയ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കെ.കുഞ്ഞിരാമന് നായര്‍ എം.എല്‍.എയുടെ കാല് വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൃത്രിമ കാല് കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് എം.എല്‍.എ പോലീസില്‍ പരാതി.