ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീഴും; കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വീഴുമെന്ന് എ.ബി.പി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍േവ്വ. ബി.ജെ.പി സര്‍ക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായാണ് സര്‍വ്വേ പറയുന്നത്.
ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 8.2 ശതമാനം ഇടിയുേമ്ബാള് കോണ്ഗ്രസിേന്റത് 7.3 ശതമാനം ഉയരുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 11ല്‍ നിന്നും 35 ആയി സീറ്റ് വര്ധിപ്പിക്കുേമ്ബാള് ബി.ജെ.പിയുടേത് 57ല്‍ നിന്നും 2ലേക്ക് ഇടിയും. ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു.
ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനെത്തുടര്‍ന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ തീര്‍ഥ് സിങ് റാവത്തിനെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരം ഏല്‍പ്പിച്ചിരുന്നു.ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ച ഒഴിവിലാണ് ഇദ്ദേഹത്തെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയത്. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം ആദ്യമാണ് നിയമസഭ തെരഞ്ഞെടുപ്പ്.