ചങ്ങനാശ്ശേരിയിൽ തർക്കം മുറുകുന്നു, ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ആർക്ക്?
കോട്ടയം: ചങ്ങനാശ്ശേരിയിൽ ചിഹ്നത്തെച്ചൊല്ലി തർക്കം. ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ സ്ഥാനാർത്ഥി ബേബി അപേക്ഷ നൽകിയതും, പി ജെ ജോസഫിന്റെ കേരള കോൺഗ്രസ് ആവശ്യപ്പെട്ടതും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തിനു വേണ്ടിയാണ്.ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കേരള കോൺഗ്രസ് അറിയിച്ചു. ബേബിയും ഇതേ നിലപാട് സ്വീകരിച്ചാൽ ചിഹ്നം ആർക്കു നൽകണമെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.ഈക്കാര്യത്തിൽ ഈ മാസം 22ന് തീരുമാനമുണ്ടാകും.