ഞാൻ ആരുടെയും വീട് മുടക്കിയിട്ടില്ല,വികസന കാര്യത്തില്‍ പിണറായിയെ വിശ്വാസം; മലക്കം മറിഞ്ഞ്
അനില്‍ അക്കര
തൃശൂര്‍: പിണറായി സര്‍ക്കാരിനെ പ്രശംസിച്ച് അനില്‍ അക്കര. വികസന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍ക്കാരിനെയും വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തില്‍ സഹായിച്ചിട്ടുണ്ടെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.അതേസമയം വികസന വിരോധിയാണെന്ന സിപിഎമ്മിന്റെ വിമര്‍ശനം നിഷേധിച്ച അനില്‍ അക്കര, വിഎസ് തനിക്ക് പുരസ്കാരം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ലൈഫ് മിഷന് പദ്ധതിയില്‍ താന്‍ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നും, തനിക്കെതിരെയുള്ള ആരോപണം തെളിയിച്ചാല്‍ സ്വന്തം കിടപ്പാടം വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അനില്‍ അക്കര പറഞ്ഞു.ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.