അവഗണന അനുവദിക്കില്ല മെമു മംഗളൂരു വരെ നീട്ടണം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ ഡി വൈ എഫ് ഐ ധര്‍ണ
കാഞ്ഞങ്ങാട്:മെമു ട്രെയിന്‍ സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വ ത്തില്‍ കാഞ്ഞങ്ങാട്ട് ടൗണില്‍ പ്രകടനവും റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണയും സംഘടിപ്പിച്ചു. മംഗളൂരുവിലേക്ക് ദൈനംദിനാവശ്യങ്ങള്‍ക്കും ആശുപത്രികളിലേക്കും പോകുന്ന നിരവധി മലയാളികള്‍ യാത്രാപ്രശ്നം അനുഭവിക്കുകയാണ്. മംഗളൂരുവില്‍ പഠനം നടത്തുന്ന അനേകം വിദ്യാര്‍ഥികളും പ്രയാസത്തിലാണ്. അതിന് പരിഹാരം ആവശ്യപ്പെട്ടാണ് സമരം. ട്രാഫിക് ജങ്ഷനില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. വി ഗിനീഷ് അധ്യക്ഷനായി. കെ സബീഷ്, ഹരിത നാലപ്പാടം എന്നിവര്‍ സംസാരിച്ചു. എന്‍ പ്രിയേഷ് സ്വാഗതം പറഞ്ഞു.
എഐവൈഎഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. സുധീഷ് കുറ്റിക്കോല്‍ അധ്യക്ഷനായി. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.