പിടിയിലായ യുവതിക്ക് പിന്നില്‍ കൊച്ചിയിലെ മയക്കുമരുന്ന് മാഫിയ
നെടുമ്ബാശ്ശേരി: കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുവുമായി വിമാനത്താവളത്തില്‍ നിന്നും പിടിയിലായ യുവതിക്ക് പിന്നില്‍ കൊച്ചിയിലെ മയക്കുമരുന്ന് സംഘമെന്ന് സൂചന. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്. തൃശ്ശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് പിടിയിലായത്. ഒരു കോടിയോളം രൂപ വില വരുന്ന 1.210 കിലോ ഹാഷിഷാണ് ഇവരില്‍നിന്നു പിടികൂടിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. ദേഹപരിശോധനയ്ക്കിടെയാണ് അരയിലും അടിവസ്ത്രങ്ങള്‍ക്കുള്ളിലും ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് കണ്ടെത്തിയത്. തുടര്‍ന്ന് സിഐഎസ്എഫ്.
വിഭാഗം ഇവരെ നെടുമ്ബാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി തന്നെയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് സൂചന നല്‍കിയത്. –
തിങ്കളാഴ്ചയോടെ കൊച്ചിയിലെത്തിയ രാമിയക്ക് ഇവിടെ വച്ചാണ് സംഘം ഹാഷിഷ് കൈമാറിയത്. തുടര്‍ന്ന് വാടകയ്ക്ക് ഒരു മുറിയെടുത്ത് തങ്ങിയ യുവതി, ലഹരിവസ്തു അടിവസ്ത്രങ്ങളില്‍ അടക്കം ഒളിപ്പിച്ച് പിറ്റേന്ന് പുലര്‍ച്ചയോടെ വിമാനത്താവളത്തിലെത്തുകയായിരുന്നു. അറസ്റ്റിലായ യുവതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം രാമിയയ്ക്ക് മയക്കുമരുന്ന് കൈമാറിയ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍പും ഗള്‍ഫിലേക്ക് യാത്ര ചെയ്തിട്ടുള്ള യുവതിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ വിശദമായ അന്വേഷണത്തിന് റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലും കൊച്ചിയില്‍ നിന്നും ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി ഒരു യുവതി ഉള്പ്പടെരുന്നു. സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി മൂന്ന് പേരെ പിടികൂടിയത്.
കാസര്‍ഗോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്ബായില് വീട്ടില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍, ഞാറക്കല്‍, പെരുമ്ബിള്ളി, ചേലാട്ടു വീട്ടില്‍, ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എം.ഡി.എം.എ യും, 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
കൊച്ചിന് പോലീസ് കമ്മീഷണറേറ്റിന്്റ ‘ലഹരി മുക്ത കൊച്ചി’ക്കായി, നഗരത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി “യോദ്ധാവ് ” പേരില്‍ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഈ ഗ്രൂപ്പ് വഴി പൊലീസിനെ അറിയിക്കാന്‍ സാധിക്കും.