ബിജെപി യോട് പൂർണ്ണ യോജിപ്പില്ല,ലവ് ജിഹാദ്’ വിഷയത്തിൽ അഭിപ്രായം പറയാനില്ല: ഇ. ശ്രീധരന്
പാലക്കാട് :’ലവ് ജിഹാദ്’ എന്ന വിഷയത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് ഒരു വിവാദ വിഷയമാണെന്നും ബി.ജെ.പിയുടെ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്.
”കാര്യങ്ങള്‍ നേരായും സുതാര്യമായും മാത്രമാണ് ഞാന്‍ നോക്കുന്നത്. എല്ലാവരേയും ഞങ്ങളുടെ പക്ഷത്ത് നിര്‍ത്തുന്നു. നിങ്ങള്‍ക്ക് ഒരു വിഭാഗത്തെ എതിര്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് അവരെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യം മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം,” എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ ഇ ശ്രീധരന് പറഞ്ഞു. കേരളത്തില്‍ ‘ലവ് ജിഹാദ്’ ഉണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടല്ലോ ഇത് അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇ ശ്രീധരന്.
ബി.ജെ.പിയുടെ ആശയങ്ങളോട് ഒരു പക്ഷെ പൂര്‍ണമായും യോജിപ്പ് ഉണ്ടാവണമെന്നില്ല. എന്നാല്‍ മൊത്തത്തിലുള്ള സാഹചര്യം കാണണം. ബിജെപിയെ പോലുള്ള ഒരു പാര്‍ട്ടി ഇല്ലെങ്കില്‍ ഈ സംസ്ഥാനം ഇല്ലാതാകുമെന്നും ഇ ശ്രീധരന് പറഞ്ഞു.