ഭര്‍ത്താവിനെ കൊന്ന് ചുട്ടുകരിച്ച കേസില്‍ അകത്തായ രാജേശ്വരി ഇപ്പോള്‍ പിടിയിലായത് പെണ്‍വാണിഭക്കേസില്‍..!
മംഗളുരു : ഉഡുപ്പി നഗരത്തില്‍ ഉടമ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ വന്‍കിട ഹോട്ടലില്‍ പെണ്‍വാണിഭം. മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തു. രണ്ട് യുവതികളെ രക്ഷപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹര്‍ഷിത് ഷെട്ടി, ശേഖര്ഷെട്ടി, ജോണ്സണ് അല്‍മേഡ എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടലിന്റെ ഉടമയായിരുന്ന കൊല്ലപ്പെട്ട ഭാസ്കര്‍ ഷെട്ടിയുടെ ഭാര്യയും നിലവില്‍ ഹോട്ടലുടമയുമായ രാജേശ്വരി ഷെട്ടിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
2016 ജൂലായ് 28-ന് ആണ് ഭാസ്കര്‍ ഷെട്ടി കൊല്ലപ്പെട്ടത്.
ഭാര്യ രാജേശ്വരി ഷെട്ടി, മകന് നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും പൂജാരിയുമായ കാര്‍ക്കളയിലെ നിരഞ്ജന് ഭട്ട് എന്നിവരാണ് ആ കേസിലെ പ്രതികള്‍. ഹോട്ടല്‍ അടക്കമുള്ള സ്വത്തുക്കള്‍ കൈക്കലാക്കാനായി മൂന്നുപേരും ചേര്‍ന്ന് ഭാസ്കര്‍ ഷെട്ടിയെവെട്ടികൊലപ്പെടുത്തിശരീര ഭാഗങ്ങള്‍ ഹോമകുണ്ഡത്തിലിട്ട്ചുട്ടുകരിച്ചു എന്നാണ് കേസ്.