കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ടഎല് എസ് ഡി സ്റ്റാമ്പുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: എല്‍ എസ് ഡി സ്റ്റാമ്ബുകളുമായി കൊച്ചിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. ഇന്ന് നടന്ന പരിശോധനയില്‍ വന്‍ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. . കൊച്ചി ഡാന്‍സാഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
യുവാക്കളുടെ കൈയില്‍ നിന്ന് 721 എല്‍ എസ് ഡി സ്റ്റാമ്ബുകള്‍ ആണ് പിടികൂടിയത്. ഏകദേശം 20 ലക്ഷത്തിലേറെ രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പ്രതികള്‍ പാലാരവിട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് പിടിയിലായത്.
യുവാക്കളുടെ കൈയില്‍ നിന്ന് മയക്കുമരുന്ന് കൂടാതെ എട്ട് ലക്ഷത്തിലേറെ രൂപയും പിടിച്ചെടുത്തു.
നെവിന് ഓസ്റ്റിന്‍, അമല്‍, അക്ഷയ്, ലെവിന്‍ ലോറന്‍സ് എന്നിവരാണ് പിടിയിലായത്.