കേരള കോൺഗ്രസ് നേതാവും മുൻ എംപിയുമായ സ്കറിയ തോമസ് അന്തരിച്ചു
കൊച്ചി: കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗം ചെയര്മാന് സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പോസ്റ്റ് കൊവിസ് ചിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.
കോട്ടയം മുന്‍ എംപിയുടെ ഇടതു മുന്നണിയുടെ ഘടക കക്ഷിയുടെ ചെയര്‍മാനായിരുന്നു സ്കറിയ തോമസ്. 1977 മുതല്‍ 84 വരെ കോട്ടയം ലോകസഭാംഗമായിരുന്നു. 2016 ല്‍ കടുത്തുരുത്തിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് വിട്ടു വന്ന് പി സി തോമസിനൊപ്പം ഐഎഫ് ഡി പി എന്ന പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു. പിണറായി വിജയനുമായി അടുപ്പമുണ്ടായിരുന്ന നേതാവ് സ്കറിയ തോമസ്