പ്രവർത്തകർക്ക് ആവേശമായി കാഞ്ഞങ്ങാട് മണ്ഡലം എൻഡിഎ കൺവെൻഷൻ
കാഞ്ഞങ്ങാട് : പ്രവർത്തകർക്ക് ആവേശമായി എൻഡിഎകാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ .
വ്യാപാരഭവൻ ഹാളിൽ നിറഞ്ഞു കവിഞ്ഞു ജന കൂട്ടത്തെ സാക്ഷിയാക്കി പാർട്ടിയുടെ
മുതിർന്ന നേതാവും
സംസ്ഥാന കൗൺസിൽ അംഗവുമായ കൊവ്വൽ ദാമോദരൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു.
ഇരുമുന്നണികളും മറ്റ് മണ്ഡലങ്ങളിൽ നിന്ന് വന്ന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൽസരിക്കുപ്പോൾ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള ഏക ‘സ്ഥാനാർഥിയാണ് എൻഡിഎയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത്. അതു കൊണ്ടു തന്നെ
കാഞ്ഞങ്ങാടിൻ്റെ സ്വന്തം ബാലുയേട്ടൻ (ബാൽരാജ് ) വിജയിക്കേണ്ടത് നാടിൻ്റെയും പ്രർവത്തകരുടെയും ആവശ്യമാണ് .
ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ ) കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാനുംബി ജെ പി മണ്ഡലം പ്രസിഡൻ്റു മായ എൻ മധു അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം ഇ. കൃഷ്ണൻ,കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ബളാൽ,
ബി ജെ പി ജില്ലാ സെൽ കോർഡിനേറ്റർ എൻ ബാബുരാജ് ,
കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി എം ബൽരാജ് ജില്ലാ സെക്രട്ടറി ശോഭന എച്ചിക്കാനം, ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രേംരാജ് കാലിക്കടവ് ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് റോയി ജോസഫ് പറക്കളായി
തുടങ്ങിയവർ സംസാരിച്ചു . ബിജെപി കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി പ്രശാന്ത് സ്വാഗതവും തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ. കെ. രാജഗോപാലൻ നന്ദിയും പറഞ്ഞു.