കരിന്തളം ബി എസ് എൻ എൽ ടവറിന് സമീപം തീപ്പിടുത്തം
കരിന്തളം: കരിന്തളം ബി എസ് എൻ എൽ ടവറിന് സമീപം പുലർച്ചെ മൂന്ന് മണിയോട് കൂടി തീ പടർന്നു.
അടുത്തുള്ള വൈദ്യുതി ലൈനിൽ നിന്നും തീ പടർന്നതായി സംശയിക്കുന്നു. സമീപവാസികൾ പുലർച്ചെ 3 മണിക്ക് തന്നെ തീ അണച്ചെങ്കിലും പതിനൊന്ന് മണിയോടെ വീണ്ടും തീ പടർന്നു.അഗ്നിശമന സേന എത്തി തീയണച്ചു. കരിന്തളം പാറയിൽ വേനൽ കടുക്കുന്നതോടെ തീപ്പിടുത്തം തുടർക്കഥയാവുകയാണ്. എല്ലാവർഷവം തീപ്പിടുത്തം ഉണ്ടാവാറുണ്ട്.